top of page
ഞങ്ങളുടെ ചരിത്രം
ഞങ്ങൾ എ കെ ജി സ്മാരക വായനശാല & ഗ്രന്ഥാലയം കേരള സംസ്ഥാനത്തിൻ്റെ കണ്ണർ ജില്ലയിലെ ചെമ്പിലോട് പഞ്ചായത്തിൽ ചെമ്പിലോട് മെട്ട പ്രദേശത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്നു. ലോകത്തിലെ എഴുത്തുകാരുടെ പുസ്തകൾ ഗ്രന്ഥാലയം വഴി ചെമ്പിലോട് പ്രദേശത്തുള്ള ജനങ്ങളിൽ എത്തിക്കുകയും അവരുടെ വായനശീലം വളർത്തുകയുമാണ് ഞങ്ങളുടെ ലക്ഷ്യം.

1980 ൽ ചുരുക്കം പുസ്തകം ഓലകൊണ്ട് മറക്കിയ ഒരു കൂരക്കകത്ത് ചെമ്പിലോട് മെട്ടയിൽ സ്ഥിതി ചെയ്യുന്ന ബീഡി തൊഴിലാളികൾ ചേർന്ന് ഒരു വായനശാല രൂപീകരിച്ചതാണ് ഇന്ന് അറിയപ്പെടുന്ന വായനശാലയായി മാറിയത്. ഓലകൂര മാറ്റി ചെറിയ കെട്ടിടം പണിയണമെന്ന് അവർ തീരുമാനിക്കുകയും ജനങ്ങളുടെ ഇടയിൽ നിന്ന് കെട്ടിടത്തിന് ആവശ്യമായ വസ്തുക്കളും പണവും സ്വരൂപിക്കുവാൻ തീരുമാനിച്ച് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. അന്നത്തെ ഒരു പൈസ മുതൽ സ്വരൂപിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയത്

1983 മാർച്ച് 21ന് ഒരു നാട്ടിലെ ജനങ്ങളുടെ അക്കെ ഉത്സവമാക്കി വായനശാല കെട്ടിടം നാട്ടിന് സമർപ്പിച്ചു'

ചരിത്രം: ചരിത്രം
bottom of page



